വടക്കാഞ്ചേരി: നഗരസഭയുടെ 2021 മുതൽ 2023 വരെയുള്ള മൂന്നുവർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ആറു കോടി രൂപയുടെ അഴിമതിയും ക്രമക്കേടുകളും നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത്. റിപ്പോർട്ട് ലഭിച്ചാൽ 60 ദിവസത്തിനുള്ളിൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് ചർച്ച ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ അഴിമതിയും ക്രമക്കേടും മറച്ചുവെക്കുന്നതിന് സെക്രട്ടറിയും ഭരണസമിതിയും റിപ്പോർട്ട് പൂഴ്ത്തി വെക്കുകയാണെന്ന്് കൗൺസിലർ എസ്.എ.എ ആസാദ് ആരോപിച്ചു. വിവിധ പദ്ധതികൾക്ക് പ്രോജക്ടുകൾ തയ്യാറാക്കുകയോ കൗൺസിലിന്റെ അനുമതി നേടുകയോ ചെയ്തിട്ടില്ല. 5 ലക്ഷം രൂപയ്ക്കു മുകളിൽ ചിലവഴിക്കുന്ന സംഖ്യകൾക്ക് ഓപ്പൺ ടെൻഡർ വേണമെന്ന് വ്യവസ്ഥ. എന്നാൽ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് തുക ചിലവഴിച്ചത്. വടക്കാഞ്ചേരി പുഴ നവീകരണം,എപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ചിൽ റിപ്പോർട്ട് ചെയ്യാതെ ഇല്ലാത്ത തസ്തികകൾ സൃഷ്ടിച്ച് നിയമനം,മിന്നൽ രക്ഷാചാലകം,മാലിന്യനിർമ്മാർജ്ജനം,ജിനേഷ്യംപദ്ധതി,ഇലക്ട്രിക്കൽ ട്രൈസിക്കിൾ,മൊബൈൽ ടോയ്‌ലറ്റ്, ടേക്ക് എ ബ്രേക്ക് പദ്ധതി തുടങ്ങി നിരവധി പദ്ധതികളാണ് ഓഡിറ്റിങ് വിഭാഗം തടഞ്ഞുവച്ചിരിക്കുന്നത്. സെക്രട്ടറിയെ സ്ഥലം മാറ്റി ഡിപ്പാർട്ട്‌മെന്റ് തല അന്വേഷണവും വിജിലൻസ് അന്വേഷണവും നടത്തണമെന്നും വാർത്താ സമ്മേളനത്തിൽ കൗൺസിലർ ബുഷറ റഷീദ്,വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്പ്രസിഡന്റ് പി.ജി ജയദീപ് പ്രവാസി കോൺഗ്രസ് നേതാവ് കെ കെ അബൂബക്കർ എന്നിവർ ആവശ്യപ്പെട്ടു.
ജിനേഷ്യം പദ്ധതിയിലും അഴിമതി:
ഇന്ന് നഗരസഭ വളയും
അഴിമതി നടത്താൻ നഗരസഭാ ഭരണസമിതി അമ്മമാർക്ക് ജിനേഷ്യം എന്ന പദ്ധതിയും നടപ്പിലാക്കിയതായി വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. 4, 13, 784 രൂപയാണ് ഈ പദ്ധതിയിൽ തട്ടിയത്. കുടിവെള്ള വിതരണ പദ്ധതിയിലും വൻ കൊള്ള നടന്നെന്ന് ആരോപണം.ടാങ്കറിൽ ജലം വിതരണം ചെയ്യേണ്ടതിന് പകരം ടിപ്പർ ലോറിയിലാണ് വിതരണം. പാർട്ടിക്കാരുടെ ലോറിയുടെ അറ്റകുറ്റപ്പണിനഗരസഭയാണ് ചെയ്തു നൽകിയതെന്നും ആരോപിച്ചു.ഇതിനെതിരേ ഇന്ന് രാവിലെ നഗരസഭ വളഞ്ഞ് സമരം നടത്തുമെന്ന് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് , കൗൺസിലർ എസ്.എ. എ ആസാദ് അറിയിച്ചു.
6 ലക്ഷം രൂപ
3.04 കോടി
1.60 കോടി