snail
കൊമ്പൻപാറയിലെ ഒരു വീട്ടിൽ ഇരുമ്പൻ പുളി മരത്തിൽ കയറിക്കൂടിയ ഒച്ചിൻകൂട്ടം

മേലൂർ: ആഫ്രിക്കൻ ഒച്ചുകളിൽ നിന്നും മോചനമില്ലാതെ മേലൂർ പഞ്ചായത്ത്. പൂലാനി മേഖലയിലെ കൊമ്പൻപാറ, മേലൂർ മഠം,നായരങ്ങാടി, കുറുപ്പം,പൂലാനി കള്ള് ഷാപ്പ് ജംഗ്ഷൻ,മേലൂർ ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിൽ ഇവയുടെ ശല്യം രൂക്ഷമാകുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ എണ്ണം കുറവുണ്ടെങ്കിലും കൂടുതൽ വീടുകളിലേയ്ക്ക് ഇവ വ്യാപിക്കുകയാണ്. 2018ലെ പ്രളയത്തിൽ കൊമ്പൻപാറ തടയണ പ്രദേശത്തായിരുന്നു ഒച്ചുകളുടെ തുടക്കം. പിന്നീട് ഓരോ വീടുകളിലും നൂറുകണത്തിന് ഒച്ചുകളെ കാണാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലായി.
ശാസ്ത്രീയ പ്രതിരോധങ്ങൾ പലവട്ടം ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. ഉപ്പ് പ്രയോഗിക്കുന്നത് നല്ലതല്ലെന്ന് കൃഷി വകുപ്പ് പറയുമ്പോഴും ഇവയെ കൊന്നൊടുക്കാൻ മറ്റു മാർഗങ്ങൾ എന്താണെന്ന് അറിയാതെ നാട്ടുകാർ പ്രതിസന്ധിയിലാണ്. കുമ്മായ പ്രയോഗമാണ് ശാസ്ത്രീയ പ്രതിരോധമെങ്കിലും പലപ്പോഴും വീടുകളിൽ ഇത് പ്രായോഗിക രീതിയല്ല.


കാത്സ്യം കൂടുലുള്ള ചെടികളും മരങ്ങളുമാണ് ആഫ്രിക്കൻ ഒച്ചുകളുടെ മുഖ്യ ആകർഷണം. മരച്ചീനി, പപ്പായ,വാഴ, ചേന തുടങ്ങിയ കാർഷിക വിളകളാണ് ഇവയുടെ ഇഷ്ടഭോജനം. ഇലകൾ നിന്നുന്നതിനും നീരൂ ഊറ്റികുടിക്കുന്നതിനും തമ്പടിക്കുന്ന ഒച്ചുകൾ ഇവയുടെ വളർച്ചയെ മുരടിപ്പിക്കുന്നു. തെങ്ങ്,കവുങ്ങ്, പുളി മരം എന്നിവയുടെ അവസ്ഥയും ഇതുതന്നെയാണ്.