ചെന്ത്രാപ്പിന്നി: 170-ാം ശ്രീനാരായണ ഗുരു ജയന്തിയോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചെന്ത്രാപ്പിന്നി ശ്രീകുമാരമംഗലം ശാഖയിൽ ഗുരുദേവ കൃതികളുടെ മത്സരം നടന്നു. മത്സരപരിപാടികൾ നാട്ടിക യൂണിയൻ സെക്രട്ടറി മോനൻ കണ്ണംപുള്ളി ഉദ്ഘാടനം ചെയ്തു. ഗുരുദേവ കൃതികളെ ആസ്പദമാക്കി കീർത്തന ക്വിസ് മത്സരങ്ങൾ നടന്നു. അനുശീ പദീഷ്, വിജയലക്ഷ്മി എന്നിവർ മേൽനോട്ടം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ജയരാജൻ മേനോത്തുപറമ്പിൽ, സെക്രട്ടറി ഗോപിനാഥൻ പോത്താം പറമ്പിൽ നേതൃത്വം നൽകി.