പാവറട്ടി: സംസ്ഥാന ഫോക്‌ലോർ അക്കാഡമിയുടെ മയൂര നൃത്തത്തിനുള്ള അവാർഡ് വെങ്കിടങ്ങ് സ്വദേശി രാജീവ് വെങ്കിടങ്ങിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. 35 വർഷമായി മയൂര നൃത്തം, ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ, കുറത്തിയാട്ടം എന്നീ കലകൾ ക്ഷേത്രങ്ങളിലും ഉത്സവങ്ങളുമായി ബന്ധപ്പെട്ടും സാംസ്‌കാരിക വകുപ്പ് പരിപാടികളിലും അവതരിപ്പിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യുന്നയാളാണ് രാജീവ് വെങ്കിടങ്ങ്. ശബരിമല, ഗുരുവായൂർ, ആറ്റുകാൽ, നെയ്യാറ്റിൻകര, ഇരിങ്ങാലക്കുട തുടങ്ങിയ ക്ഷേത്രങ്ങളിൽ പരിപാടികൾ സ്ഥിരമായി അവതരിപ്പിച്ചുവരുന്നുണ്ട്.