മാള : മാള സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നതായി സഹകരണ ജോയിന്റ് രജിസ്ട്രാർ റിപ്പോർട്ട് നൽകിയിരിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി സത്വര നടപടി സ്വീകരിച്ച് നിക്ഷേപകരുടെയും, സഹകാരികളുടെയും താൽപ്പര്യം സംരക്ഷിക്കാനും , ബാങ്കിനുണ്ടായ സാമ്പത്തികനഷ്ടം തിരിച്ച് പിടിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം മാള ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

സി.പി.എം. അനർഹമായ ശമ്പളവും ഓണറേറിയവും കൈപ്പറ്റുക ഓണച്ചന്തയും കൃഷിയും നടത്തി ലക്ഷങ്ങൾ നഷ്ടമുണ്ടാക്കുക എന്നിങ്ങനെ നിരവധി ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ടെന്നും സഹകരണ വകുപ്പ് അധികൃതർ അടിയന്തരമായി ഇടപെട്ട് മാള സർവീസ് സഹകരണ ബാങ്കിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.