ch

ചേർപ്പ്: ദേശീയ മത്സ്യക്കർഷക ദിനാചരണത്തിന്റെ ഭാഗമായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മത്സ്യക്കർഷക സംഗമവും അവാർഡ് വിതരണവും നടത്തി. പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫി ഫ്രാൻസിസ് അദ്ധ്യക്ഷയായി. ചേർപ്പ്, പാറളം പഞ്ചായത്ത് പ്രസിഡന്റുമാരായ സുജീഷ കള്ളിയത്ത്, മിനി വിനയൻ, ജില്ലാ പഞ്ചായത്ത് അംഗം വി.ജി.വനജകുമാരി, ഹസീന അക്ബർ, റോസിലി ജോയ്, സി.കെ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. അവിണിശേരി, ചേർപ്പ്, പാറളം, വല്ലച്ചിറ പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രസന്നകുമാർ, ആരോ മുണി, അജിത കൃഷ്ണകുമാർ, എം.ജെ.ജോഷി തുടങ്ങിയ കർഷകരെ ആദരിച്ചു.