പുതുക്കാട് : പുതുക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി. താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമ കെയർ യൂണിറ്റ് നടപ്പിലാക്കുക, സ്‌പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തുക, ഓപ്പറേഷൻ തിയറ്റർ അടക്കമുള്ള ഗൈനക്കോളജി വിഭാഗം പ്രവർത്തനക്ഷമമാക്കുക, മരുന്നുകൾ 24 മണിക്കൂറും ലഭ്യമാക്കുക, ആശുപത്രി വികസന കാര്യത്തിൽ സ്ഥലം എം.എൽ. എ അടിയന്തിരമായി ഇടപ്പെടുക, ജീവനക്കാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജു തളിയപറമ്പിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് സുധൻ കാരയിൽ, വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, കെ.ജെ. ജോജു, ഷൈനി ജോജു, ആൻസി ജോബി, രതി ബാബു, സതി സുധീർ ,പ്രീതി ബാലകൃഷ്ണൻ , ജസ്റ്റിൻ ആറ്റുപുറം, വി.കെ വേലുക്കുട്ടി, ടി.വി.പ്രഭാകരൻ, സച്ചിൻ ഷാജു എന്നിവർ പ്രസംഗിച്ചു.