മാള: മത്സ്യക്കർഷക ദിനത്തോടനുബന്ധിച്ച് മാള ബ്ലോക്കിൽ മത്സ്യക്കർഷക സംഗമവും അവാർഡ് ദാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡൊമിനിക് ജോമോൻ അദ്ധ്യക്ഷനായി. മികച്ച ഓരു ജല കർഷകനായി പൊയ്യ പഞ്ചായത്തിലെ സുധി, അറക്കപ്പറമ്പിലും മികച്ച ശുദ്ധജല കർഷകനായി കുഴൂർ പഞ്ചായത്തിലെ രാജു പാവു അയനിക്കലും മികച്ച കരിമീൻ വിത്ത് ഉൽപാദന യൂണിറ്റ് അവാർഡ് മാള പഞ്ചായത്തിലെ മഹേശ്വരി തട്ടാരപ്പറമ്പിലും നേടി. മികച്ച യുവ മത്സ്യക്കർഷകനായി ആളൂർ പഞ്ചായത്തിലെ ആനന്ദ് നമ്പ്യാടത്തും മികച്ച അലങ്കാര മത്സ്യക്കർഷകനായി അന്നമനട പഞ്ചായത്തിലെ ശിവപ്രസാദ് കുഴിക്കാട്ടിനെയും തെരഞ്ഞെടുത്തു.മികച്ച കർഷകർക്ക് ഫലകവും പൊന്നാടയും നൽകി. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ്, ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു, ശോഭന ഗോകുൽനാഥ്, ഡിബിൻ, ജോളി സജീവ്, സന്ധ്യാ നൈസൺ, ഒ.സിരവി , പി.എ.ഗീത, ജുമൈല ഷഗീർ എന്നിവർ പങ്കെടുത്തു.