sukumaran

തൃശൂർ: എഴുത്തുകാരനും ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ സജീവ സാന്നിദ്ധ്യവും തൃശൂർ മാനസികാരോഗ്യ ആശുപത്രിയിലെ സീനിയർ സൈക്യാട്രിസ്റ്റുമായിരുന്ന തൃശൂർ ശങ്കരയ്യ റോഡിൽ പണ്ടാരപ്പറമ്പിൽ ഡോ.പി.കെ.സുകുമാരൻ (82) നിര്യാതനായി. 2022ൽ സമഗ്രസംഭാവനയ്ക്കുള്ള സാഹിത്യഅക്കാഡമി പുരസ്കാരം, കെ.പി.ബാലചന്ദ്രൻ അവാർഡ്, അംബേദ്കർ അവാർഡ്, കൽപ്പറ്റ ബാലകൃഷ്ണൻ സ്മൃതി പുരസ്കാരം തുടങ്ങിയവയ്ക്ക് അർഹനായിട്ടുണ്ട്.

ഇന്ത്യൻ സൈക്യാട്രിസ്റ്റ് സൊസൈറ്റിയിൽ ആജീവനാനന്ത ഫെല്ലോ, ഗവ.മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. യുക്തിവിചാരം മാസികയുടെ പത്രാധിപരായി പ്രവർത്തിച്ചിരുന്നു. എസ്.എൻ.ഡി.പി യോഗം തൃശൂർ നോർത്ത് ശാഖ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഈഴവ മഹാസഭ ഉപദേശകൻ, എസ്.എൻ വിദ്യാഭവൻ ഡയറക്ടർ, ശ്രീനാരായണ ഗ്ലോബൽ മിഷന്റെ ജോയിന്റ് സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിന് കൈമാറും. ഭാര്യ: കെ.സി. രത്‌നവല്ലി. മക്കൾ: ഡോ.സന്തോഷ് (മാനസികാരോഗ്യ ആശുപത്രി, തൃശൂർ), ഡോ.സജീഷ് (യു.കെ). മരുമക്കൾ: ഡോ.ഇന്ദു (ഗൈനക്കോളജിസ്റ്റ്, അശ്വിനി ആശുപത്രി, തൃശൂർ), ഡോ.റോഷി (യു.കെ).