തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭ യുവജനങ്ങൾക്കായി നടത്തിവരുന്ന യൂത്ത് കോൺഫറൻസ് ഇന്ന് മുതൽ 14 വരെ നടത്തും. കേന്ദ്ര യൂത്ത്‌സ് അസോസിയേഷനും കേന്ദ്ര വുമൺ യൂത്ത്‌സ് അസോസിയേഷനും സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
15നും 45നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കളാണ് കോൺഫറൻസിൽ പങ്കെടുക്കുക. കോൺഫറൻസിന്റെ ഉദ്ഘാടനം കാൽഡിയൻ സെന്ററിൽ ഇന്ന് വൈകീട്ട് ആറിന് കളക്ടർ വി.ആർ. കൃഷ്ണ തേജ നിർവഹിക്കും. മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. ക്യാമ്പ് സെന്റർ പീച്ചിയിലുള്ള ദർശന പാസ്ട്രൽ സെന്ററാകും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ക്ലാസുകളും ഗ്രൂപ്പ് ചർച്ചകളും നടക്കും.