1

തൃശൂർ: കോർപറേഷൻ മേയർ എം.കെ. വർഗീസ് സ്ഥാനമൊഴിയണമെന്ന ആവശ്യപ്പെട്ടിരിക്കെ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് യോഗം ഇന്ന് ചേരും. എം.കെ. വർഗീസിന്റെ സുരേഷ് ഗോപി അനുകൂല പരാമർശങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന് തിരിച്ചടിയായെന്നാണ് മുന്നണിക്കും സി.പി.എമ്മിനും മുൻപിൽ സി.പി.ഐ വാദം.

ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മേയർ വിഷയം ചർച്ചയായേക്കും. മേയറുടെ സുരേഷ് ഗോപി അനൂകൂല പരാമർശത്തോടൊപ്പം അർഹമായ മേയർ സ്ഥാനം ലഭിക്കണമെന്ന കാര്യവും എൽ.ഡി.എഫ് യോഗത്തിൽ ഉന്നയിക്കാൻ ഇന്നത്തെ യോഗം തീരുമാനമെടുത്തേക്കും. കഴിഞ്ഞ ദിവസമാണ് കെ.കെ. വത്സരാജ് മേയർ മാറണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്.

എന്നാൽ ഇക്കാര്യം എൽ.ഡി.എഫ് യോഗമാണം തീരുമാനം എടുക്കേണ്ടതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പറഞ്ഞിരുന്നു. സി.പി.ഐയുടെ ആവശ്യം പരസ്യമായി ഉന്നയിച്ചതും കൗൺസിൽ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന തീരുമാനവും കോർപറേഷൻ ഭരണത്തെ അനിശ്ചിതത്വത്തിലായിരുന്നു.