കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയനിലെ എറിയാട് അയ്യപ്പൻ പാലം ശാഖയിലെ വാർഷിക പൊതുയോഗവും ശാഖ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, ആദരിക്കലും നടന്നു. എറിയാട് പനങ്ങാട്ട് ഉണ്ണികൃഷ്ണന്റെ വസതിയിൽ നടന്ന വാർഷിക പൊതുയോഗം കൊടുങ്ങല്ലൂർ യൂണിയൻ കൺവീനർ പി.കെ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.എസ്.ശശി അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി സഹജ ജിനൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.ബി.ബി.എസിൽ മികച്ച വിജയം നേടിയ പുല്ലാറക്കാട് ഋഷികേശ് മകൾ ഡോ:കൃഷ്‌ണേന്ദുവിനുള്ള ആദരം യൂണിയൻ കൺവീനർ പി.കെ.പ്രസന്നൻ ഡോ: കൃഷ്‌ണേന്ദുവിന്റെ മാതാവിന് നൽകി നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം കെ.ഡി.വിക്രമാദിത്യൻ ശാഖ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നിർവഹിച്ചു. ശശി കാര്യേഴത്ത് (പ്രസിഡന്റ്), രാജൻ കോറോംപറമ്പിൽ (വൈസ് പ്രസിഡന്റ്), സഹജ ജിനൻ (സെക്രട്ടറി), ജിനൻ ( യൂണിയൻ കമ്മറ്റിയംഗം) എന്നിവർ ഭാരവാഹികളായും ദിനേശൻ പനപ്പറമ്പിൽ, രമാദേവി പോത്തേഴത്ത്, പുഷ്പാവതി പനങ്ങാട്ട്, വിനിത പോത്തേഴത്ത്, ഉണ്ണിക്കൃഷ്ണൻ പനങ്ങാട്ട്, ശശീന്ദ്രൻ കുടിലിങ്ങൽ, പങ്കജാക്ഷി പഴമ്പിള്ളി എന്നിവരെ കമ്മറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.