പുത്തൻ ചിറ: വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് കൊമ്പത്ത് കടവ് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നസിയ മർസൂഖ് പത്രിക നൽകി. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് വരണാധികാരിയായ സെക്രട്ടറി ഹസീബ് അലിക്കാണ് പത്രിക നൽകിയത്. കോൺഗ്രസ് ഐ കൊടുങ്ങലൂർ ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്. സാബു, ഡി.സി.സി മെമ്പർ പി.യു. സുരേഷ് കുമാർ, കോൺഗ്രസ് പുത്തൻചിറ മണ്ഡലം പ്രസിഡന്റ് വി.എ. നദീർ, പി.ഐ. നിസാർ, ടി.എസ്. ഷാജി, ആന്റണി പയ്യപ്പിള്ളി, ഷൈല പ്രകാശൻ, പി.സി. ബാബു എന്നിവർ പങ്കെടുത്തു.