sn-trust

തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മെറിറ്റ് ഡെ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എസ്.പി നസീർ അദ്ധ്യക്ഷനായി. എസ്.എൻ ട്രസ്റ്റ് തൃശൂർ ആർ.ഡി.സി കൺവീനറും സ്‌കൂൾ മാനേജരുമായ പി.കെ. പ്രസന്നൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്ക് അദ്ധ്യാപകർ ക്യാഷ് പ്രൈസ് നൽകി. പ്രിൻസിപ്പൽ ജയാബിനി, ഹെഡ് മിസ്ട്രസ് മിനിജ ആർ. വിജയൻ, വാർഡ് മെമ്പർ ഗ്രീഷ്മ സുഖിലേഷ്, മുൻ ഹെഡ് മിസ്ട്രസ് വി. സുനിത, സ്റ്റാഫ് സെക്രട്ടറി നവീൻ ഭാസ്‌കർ എന്നിവർ സംസാരിച്ചു.

ചെയ്യുന്നു. മാനേജർ പി.കെ പ്രസന്നൻ സമീപം.