fa

ചേലക്കര: ചേലക്കര പഞ്ചായത്തിൽ ഹരിതകർമസേനയുടെ വാഹനങ്ങൾ കെ.രാധാകൃഷ്ണൻ ഫ്‌ളാഗ് ഒഫ് ചെയ്തു. ചേലക്കര പഞ്ചായത്തിന്റെ തനത് ഫണ്ടും ശുചിത്വ മിഷന്റെയും കാനറ ബാങ്കിന്റെ രണ്ട് ലക്ഷം സി.ആർ.എസ് ഫണ്ടും ഉപയോഗിച്ചാണ് വാഹനം വാങ്ങിയത്. ജില്ലാപഞ്ചായത്ത് നൽകിയ ഇലക്ട്രിക് ഓട്ടോറിക്ഷയും ഹരിതകർമ്മ സേനക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് എം.കെ.പത്മജ അധ്യക്ഷയായി. ഷെലീൽ, മായ, എല്ലിശ്ശേരി വിശ്വനാഥൻ , ശ്രീവിദ്യ, എം.ജയലക്ഷ്മി, ടി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു . ലോകസഭാംഗമായി ആദ്യമായി പഞ്ചായത്തിലെത്തിയ കെ. രാധാകൃഷ്ണൻ എം.പിക്ക് പഞ്ചായത്ത് സ്വീകരണം നൽകി.