കൊടുങ്ങല്ലൂർ: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭവനരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂരിൽ ഒരുക്കുന്ന വീടിന്റെ നിർമ്മാണം പൂർത്തിയായി. എടവിലങ്ങ് പഞ്ചായത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റം ഈ മാസം 15ന് രാവിലെ പത്തിന് നടക്കുമെന്ന് കെ.എസ്.എസ്.പി.യു ഭാരവാഹികൾ അറിയിച്ചു. ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ ഹാളിൽ നടക്കുന്ന ചടങ്ങ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥൻ മാസ്റ്റർ അദ്ധ്യക്ഷനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ജോസ് മാസ്റ്റർ സ്‌നേഹഭവനത്തിന്റെ താക്കോൽ കൈമാറും. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ മുഖ്യാതിഥിയാകും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ. ഹാരിഫാബി, എം. തുളസി, കെ.എം. ശിവരാമൻ, എ. രാമചന്ദ്രൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി കെ. ചന്ദ്രമോഹനൻ, ട്രഷറർ ജോസ്‌ കോട്ടപ്പറമ്പിൽ എന്നിവർ പങ്കെടുക്കും.