praveen

തൃശൂർ: കേരള മീഡിയ അക്കാഡമിയും തൃശൂർ പ്രസ്‌ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ അന്തരിച്ച കെ.എസ്.പ്രവീൺകുമാറിന്റെ ഫോട്ടോ പ്രദർശനം ഇന്ന് മുതൽ ഞായറാഴ്ച വരെ സാഹിത്യ അക്കാഡമി ഹാളിൽ നടത്തും. പ്രസ്‌ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രാഫി അവാർഡും സമ്മാനിക്കും. ഇന്ന് രാവിലെ 10.30ന് മന്ത്രി ഡോ.ആർ.ബിന്ദു അവാർഡ് നൽകും. ഫോട്ടോ പ്രദർശനം സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാഡമി വൈസ് ചെയർമാൻ ഇ.എസ്.സുഭാഷ് അദ്ധ്യക്ഷത വഹിക്കും. കെ.എസ്.പ്രവീൺകുമാർ പകർത്തിയ മനോഹര ചിത്രങ്ങളും വാർത്താമൂല്യങ്ങളുള്ള ചിത്രങ്ങളുമാണ് പ്രദർശനത്തിനുണ്ടാകുക. ദിവസവും രാവിലെ 9.30 മുതൽ വൈകീട്ട് 6.30 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. ഞായറാഴ്ച സമാപിക്കും.