തൃശൂർ: നേപ്പാളിൽ നടന്ന ആൾ ഇന്ത്യ വനിതാ വിഭാഗം സെവൻ എ സൈഡ് ഫുട്‌ബോൾ ടൂർണമെന്റിൽ ടീം ഇന്ത്യ വിജയിച്ചു. ഇന്ത്യൻ ടീം അംഗങ്ങളായ തൃശൂർ ജില്ലക്കാരായ ടീം ക്യാപ്ടൻ സി.എസ്. നക്ഷത്ര, കെ.എസ്. അനാമിക, നിയ സുരേഷ്, പി.ബി. നിരഞ്ജന എന്നിവർക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ്, യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ. സുമേഷ്, ജെലിൻ ജോൺ, കൗൺസിലർ സുനിത വിനു, എൻസൺ ആന്റണി, കെ.കെ. ജെയ്‌ക്കോ , റിജോയ് ജോയ്‌സൺ, ശ്രീരാം ശ്രീധർ, ഫെവിൻ ഫ്രാൻസിസ്, ആർ. മണികണ്ഠൻ, ലിയാസ് ബാബു, വൈശാഖ് ശശിധരൻ, സി. എസ്. സംഗീത്, സുരേഖ പ്രകാശ് എന്നിവർ നേതൃത്വം നൽകി.