തൃശൂർ: ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് അസോസിയേഷൻ ഓണേഴ്‌സ് സംസ്ഥാന കൺവെൻഷൻ ഇന്നും നാളെയും തീയതികളിൽ ജവഹർ ബാലഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് സംസ്ഥാന ഭാരവാഹി യോഗം ചേരും. നാളെ രാവിലെ പത്തിന് പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ജി. സെൽമ ഭായി അദ്ധ്യക്ഷത വഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, സി.എസ്.സി ജില്ലാ മാനേജർ ബ്രിട്ടോ ജോയ്‌സ് പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഐ.ഡി.പി.ഡബ്ലിയു.ഒ.എ സംസ്ഥാന പ്രസിഡന്റ് കെ.ജി. സെൽമാ ഭായി, ജനറൽ സെക്രട്ടറി രാജൻ പൈക്കാട്ട്, സംഘാടക സമിതി പബ്ലിസിറ്റി ചെയർമാൻ ഷംസുദ്ദീൻ വാത്യേടത്ത്, തൃശൂർ ജില്ലാ പ്രസിഡന്റ് സോമൻ വർഷ, സെക്രട്ടറി സുരേഷ് മണ്ടത്ര തുടങ്ങിയവർ പങ്കെടുത്തു.