കൊടുങ്ങല്ലൂർ : കെ.എസ്.ആർ.ടി.സി കൊടുങ്ങല്ലൂരിൽ നിന്നും ചതുരംഗപ്പാറയിലേക്ക് 16ന് ഉല്ലാസയാത്ര പോകും. രാവിലെ 5.30ന് കൊടുങ്ങല്ലൂരിൽ നിന്നും യാത്ര ആരംഭിക്കും. നേര്യമംഗലം, കല്ലാർകുട്ടി ഡാം, റിപ്പിൾ വാട്ടർ ഫാൾസ്, പൊന്മുടി ഡാം, പൂപ്പാറ, ചതുരംഗപ്പാറ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. തിരികെ ചതുരംഗപ്പാറയിൽ നിന്നും ഗ്യാപ് റോഡ് വഴി മൂന്നാർ കോതമംഗലം വഴി രാത്രി 10.30ന് കൊടുങ്ങല്ലൂരിൽ തിരിച്ചെത്തും. യാത്രാനിരക്ക് ഒരാൾക്ക് 790 മാത്രം (ഭക്ഷണം ഉൾപ്പെടുന്നില്ല). സീറ്റിനായി ബന്ധപ്പെടുക. എം.കെ. കൃഷ്ണകുമാർ (കോ-ഓർഡിനേറ്റർ, ബി.ടി.സി, കെ.എസ്.ആർ.ടി.സി കൊടുങ്ങല്ലൂർ. മൊബൈൽ: 9072332048).