ചാലക്കുടി: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ ചരിത്രത്തിന്റെ ഏടുകൾ മാറ്റാനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. ചാലക്കുടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്ത ഉമ്മൻചാണ്ടിയുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖം ലോക പ്രസിദ്ധിയാർജിക്കാൻ പോകുകയാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം ഇതിലുണ്ട്. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് കൊണ്ട് യു.ഡി.എഫ് സർക്കാരിന്റെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലുള്ള പങ്കില്ലാതാകില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.