കൊടുങ്ങല്ലൂർ: പാലക്കാട് ഡിവിഷനിൽ മൂന്നാം റെയിൽപ്പാതയ്ക്കായി തയ്യാറെടുക്കുന്ന കേന്ദ്ര സർക്കാർ, പതിറ്റാണ്ടുകൾക്ക് മുമ്പേ പ്രഖ്യാപിച്ച ഇടപ്പള്ളി- താനൂർ റെയിൽപ്പാത മുൻഗണനാടിസ്ഥാനത്തിൽ യാഥാർത്ഥ്യമാക്കണമെന്ന് ശ്രീനാരായണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവിൽ ഷൊർണൂർ വഴിയുള്ള പാതയ്ക്ക് ബദലാവുക മാത്രമല്ല, തീരദേശത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലകളിൽ വലിയ വികസനം ഉറപ്പുവരുത്തുന്നതിന് തീരദേശ റെയിൽവേ യാഥാർത്ഥ്യമാക്കുന്നതിലൂടെ സാധിക്കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് കെ.എ. സിറാജ് അദ്ധ്യക്ഷനായി.