തൃശൂർ : ഇന്ത്യയിൽ മതേതരത്വവും ഭരണഘടനയും വെല്ലുവിളി നേരിടുകയാണെന്ന് കേരള വിദ്യാർത്ഥി ജനത ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് ജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ് അഡ്വ.സി.ടി.ജോഫി പറഞ്ഞു. വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡന്റ് സ്‌റ്റെബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.നൗഫൽ മുഖ്യതിഥിയായി. സംസ്ഥാന ട്രഷറർ എസ്.വി.ഹരിദേവ്, യുവജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, ജോൺ വാഴപ്പിള്ളി, രാജൻ ഐനിക്കുന്ന്, നാരായണൻ നമ്പൂതിരി, സാഗർ, ബിനീഷ് സി.ഡി, രേവതി.എം പ്രസംഗിച്ചു. ഇന്ത്യൻ ദേശീയ പതാകയും, മഹാത്മാ ഗാന്ധിയുടെ ചിത്രവും, ഇന്ത്യൻ ദേശീയ പതാകയും പിടിച്ച് വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു.