കേച്ചേരി : തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ കേച്ചേരിയിലെ ഗതാഗതക്കുരുക്ക് മൂലം ജനം വട്ടം തിരിഞ്ഞു. കൈപ്പറമ്പ് നൈൽ ഹോസ്പിറ്റൽ മുതൽ തൂവാനൂർ വരെ വാഹനങ്ങളുടെ വൻനിരയായിരുന്നു. ഗതാഗതക്കുരുക്കിൽ വലഞ്ഞ സ്വകാര്യബസുകൾ വഴിമാറി വിട്ടു. കൈപ്പറമ്പ് നിന്നും പുത്തൂർ വഴിക്ക് തിരിഞ്ഞ് ആളൂർ, മറ്റം വഴിയാണ് തൃശൂർ ഗുരുവായൂർ ബസുകൾ പലതും കടന്നുപോയത്. കുന്നംകുളം ബസുകൾ കൈപ്പറമ്പിൽ നിന്നും ആളൂർ ചൂണ്ടൽ വഴിയും കടന്നുപോയി. കേച്ചേരി സ്റ്റോപ്പിൽ ഇറങ്ങേണ്ട ബസ് യാത്രക്കാർ പലരും വട്ടം തിരിഞ്ഞുപോയി. പലരും ഓട്ടോ വിളിച്ചും മറ്റ് ബൈക്കുകാരെ ആശ്രയിച്ചുമാണ് കേച്ചേരിയിലേക്കെത്തിയത്. വെള്ളി വൈകിട്ട് നാലര മുതൽ ഏഴ് വരെയും ശനിയാഴ്ച രാവിലെ ഒമ്പതരയോടെയും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
കുരുക്കിന് കാരണം ഇവ
വലിയ കുഴികളിൽ ചാടി വാഹനങ്ങൾ ഓഫാകുന്നു
കുഴികൾ മൂലം വാഹനങ്ങൾക്ക് വേഗത്തിൽ കടന്നുപോകാനാകില്ല
നാലുവരിയിലൂടെ വരുന്ന വാഹനങ്ങൾ മഴുവഞ്ചേരി മുതൽ രണ്ടുവരി ആകുന്നു.
കേച്ചേരി പാലത്തിന്റെ അപ്രോച്ച് റോഡെങ്കിലും നിർമ്മിച്ചാൽ ഒരു പരിധി വരെ ബ്ലോക്ക് നിയന്ത്രിക്കാനാകും
സി.സി.ശ്രീകുമാർ
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.