തൃപ്രയാർ: നാട്ടികയിലെ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങൾ ആഗസ്റ്റ് 7ന് നടക്കും. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ദൈവദശകം, ഗുരുസ്തവം (ഗുരുസ്തുതി), ചിത്രരചന, ക്വിസ്, ഉപന്യാസം എന്നിവയിലാണ് മത്സരം. ഓരോ മത്സര ഇനങ്ങളിലും മൂന്നു കുട്ടികൾക്ക് വീതം പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് പ്രത്യേക ട്രോഫികളും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാലയങ്ങൾക്കും സമ്മാനങ്ങൾ നൽകുമെന്ന് സാഹിത്യമത്സരം ജന. കൺവീനർ സി.പി രാമകൃഷ്ണൻ അറിയിച്ചു. ഫോൺ: 8592924887.