മാള: ദീർഘനാളായുള്ള കുടിശ്ശിക മൂലം ജല അതോറിറ്റി മാള പഞ്ചായത്തിലെ കുടിവെള്ള വിതരണം തടഞ്ഞത് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലമാണെന്ന് മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റി. മറ്റ് മൂന്ന് പഞ്ചായത്തുകളും ബില്ലടച്ച് ജലവിതരണം പുനഃസ്ഥാപിച്ചിട്ടും മാള പഞ്ചായത്ത് നിഷ്‌ക്രിയത്വം പാലിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയുടെ അലംഭാവം മൂലം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരാണ്. ബില്ല് കുടിശ്ശിക തീർത്ത് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടി പഞ്ചായത്ത് സ്വീകരിക്കണമെന്ന് മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ആത്തപ്പിള്ളി ആവശ്യപ്പെട്ടു.