lottery

തൃശൂർ : ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് അസോസിയേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന നേതൃയോഗം തൃശൂരിൽ ചേർന്നു.
ഭാഗ്യക്കുറിയെയും, ലോട്ടറി തൊഴിലാളികളെയും തകർക്കുന്ന നടപടിക്ക് സർക്കാർ ഒത്താശ ചെയ്യുന്നത് നിറുത്തുക, ഭാഗ്യക്കുറിയുടെ നറുക്കടുപ്പ് മാനുവൽ രീതിയിൽ പുന:സ്ഥാപിക്കുക, ക്ഷേമനിധിയിലെ എല്ലാ അംഗങ്ങൾക്കും 25,000 രൂപ ഓണം ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ അറിയിച്ചു. കെ.പി.സി.സി.സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. ലജീവ് വിജയൻ, ജയിംസ് അധികാരം, പി.ആർ.സജീവ്, എസ്.രാജീവ്, കെ.ജിഹരിദാസ്, കെ.സി.പ്രീത്, അഡ്വ.കെ.ശിവരാമൻ, കെ.എൻ.എ.അമീർ, പ്രേംജിത് പൂച്ചാലി, പി.എസ്.രാധാകൃഷ്ണൻ, ഫിലിപ്പ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.