fasal

കൊടുങ്ങല്ലൂർ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാഗ്രത ആവശ്യമുണ്ടെന്ന് എം.ഇ.ഇസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ പറഞ്ഞു. എം.ഇ.എസ് അസ്മാബി കോളേജ് ഗോൾഡൻ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ ആസ്പിൻ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രറട്ടറി കെ.കെ.കുഞ്ഞിമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ആൻഡ് കറസ്‌പോണ്ടന്റ് അഡ്വ.നവാസ് കാട്ടകത്ത്, ട്രഷറർ മുഷ്താഖ് മൊയ്തീൻ, എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനൻ, എം.ഇ.എസ് തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വി.എം.മുഹമ്മദ് ഷൈൻ, സെക്രട്ടറി പി.കെ.മുഹമ്മദ് ഷമീർ, കെ.എം.അബ്ദുൽ സലാം, പി.എച്ച്.മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.