maappuram
കളക്ടറുടെ ടുഗെദർ ഫോർ തൃശൂർ പദ്ധതിയിലേക്ക് മണപ്പുറം ഫൗണ്ടേഷന്റെ പത്ത് ലക്ഷം രൂപ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ കൈമാറുന്നു.

വലപ്പാട്: ടുഗെദർ ഫോർ തൃശൂരിലേക്ക് പത്ത് ലക്ഷം രൂപ നൽകി മണപ്പുറം ഫൗണ്ടേഷൻ. നൂറ് കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായാണ് സഹായം. കളക്ടർ വി.ആർ. ക്യഷണതേജ നടപ്പാക്കിയ വിദ്യാഭ്യാസ സഹായ പദ്ധതിയിലാണ് ധനസഹായം. കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ തുടർവിദ്യഭ്യാസം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. മണപ്പുറം സരോജിനി പത്മനാഭൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ: ജോർജ് ഡി. ദാസ്, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ, മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് മൊറേലി, ചാവക്കാട് താലൂക്ക് തഹസിൽദാർ ടി.പി. കിഷോർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ് കുമാർ, കോട്ടയം ദയ പാലിയേറ്റീവ് കെയർ ചെയർമാൻ പി.എം. ജയകൃഷ്ണൻ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ എന്നിവർ പങ്കെടുത്തു.