മാള: കുരുവിലശ്ശേരി എസ്.എൻ.ഡി.പി ശാഖാ കുമാരാനാശാൻ കുടുംബയോഗത്തിന്റെ വാർഷികയോഗം മാള യൂണിയൻ യൂണിയൻ പ്രസിഡന്റ് പി.കെ. സാബു ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഗോവിന്ദൻ അദ്ധ്യക്ഷനായി. സുധാകരൻ കുറുമശ്ശേരി ഗുരുദേവന്റെ ക്ഷേത്ര പ്രതിഷ്ഠകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. രക്ഷാധികാരി എ.പി. ബാലൻ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കൃഷ്ണദേവൻ ബാബു വേലപ്പറമ്പിൽ, അഭിനവ് ഉണ്ണിക്കൃഷ്ണൻ പെരിങ്ങാട്ട് എന്നിവരെ ആദരിച്ചു. രതീഷ് ശാന്തികൾ, ബിനീഷ് കുമാർ, എ.സി. ചന്ദ്രൻ, സിനീഷ് നാരായണൻ, ടി.പി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.