va
കാട്ടനഇറങ്ങി നശിപ്പിച്ച വാഴത്തോട്ടം

മുള്ളൂർക്കര: മുള്ളൂർക്കരയിൽ ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. ഓണം വിപണി ലക്ഷ്യമിട്ട് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയ യുവകർഷകരുടെ നേന്ത്രവാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്. മുള്ളൂർക്കര പഞ്ചായത്ത് ഒമ്പതാം വാർഡ് കാരക്കാട് വളവ് കൊടയ്ക്കാടിക്കാവ് ദേവീക്ഷേത്രത്തിന് സമീപ പ്രദേശത്താണ് വെള്ളിയാഴ്ച രാത്രി കാട്ടാനകൾ ഇറങ്ങിയത്. രഘുനാഥ് ,രാകേഷ് എന്ന യുവകർഷകരുടെ അമ്പതോളം ചങ്ങാലിക്കോടൻ നേന്ത്രവാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്. സമീപപ്രദേശത്ത് കവുങ്ങ്,തെങ്ങ് ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനകളെ ഉൾക്കാട്ടിലേക്ക് തുരത്തി. വന്യമൃഗ ശല്യം ഒഴിവാക്കാൻ സോളാർ ഫെൻസിംഗ് ഉൾപ്പെടെ നടപ്പാക്കണമെന്ന് മുള്ളൂർക്കര പഞ്ചായത്ത് അധികൃതർ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു.