parishad

തൃശൂർ : സിൽവർലൈൻ പദ്ധതിയെപ്പറ്റി ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ.മീരാഭായ് പ്രകാശനം ചെയ്തു. മുൻ പ്രസിഡന്റുമാരായ പ്രൊഫ.ടി.പി കുഞ്ഞിക്കണ്ണൻ, ടി.ഗംഗാധരൻ എന്നിവർ റിപ്പോർട്ട് സ്വീകരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.ദിവാകരൻ, ബി.രമേഷ് എന്നിവർ സംസാരിച്ചു. പദ്ധതിയുടെ പാരിസ്ഥിതികാഘാതം ഉൾപ്പെടെയുള്ളവ തിട്ടപ്പെടുത്താനായി വിവിധ മേഖലകളിലെ വിദഗ്ദ്ധരും സന്നദ്ധ പ്രവർത്തകരുമടക്കം ആയിരത്തിലധികം പേർ പങ്കാളികളായി. പഠന റിപ്പോർട്ട് തയ്യാറാക്കാൻ ആധുനിക സാങ്കേതികവിദ്യകളാണ് പ്രയോജനപ്പെടുത്തിയത്. സിൽവർലൈൻ പദ്ധതിയെ സംബന്ധിച്ച ജനകീയ ചർച്ചകൾക്കും നിലപാടുകൾക്കും കേരളത്തിന്റെ ഗതാഗത നയരൂപീകരണത്തിനും റിപ്പോർട്ട് സഹായകമാകും.