തളിക്കുളം: കെ.എസ്.ആർ.ടി.സി ബസിൽ യാത്രികന് നേരെ ബ്‌ളേഡ് കൊണ്ട് ആക്രമം. പരിക്കേറ്റ ഗുരുവായൂർ വാക്കയിൽ പുല്ലാട്ട് സാബു കെ.ശങ്കരന് പരിക്കേറ്റു. ഇരുചെവികൾക്കും മുറിവേറ്റു. കഴുത്തിലും മുഖത്തുമായി 43 സ്റ്റിച്ചുണ്ട്. സംഭവത്തിൽ തളിക്കുളം സ്വദേശി പാച്ചു എന്ന ഫാസിലിനെതിരെ വാടാനപ്പിള്ളി പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാത്രി ഗുരുവായൂരിലേക്ക് വരികയായിരുന്ന ബസിലായിരുന്നു സംഭവം. ബസിന്റെ മുൻവശത്തെയും ഡോറിന് മുകളിലത്തെയും ചില്ല് തകർത്തു. വായിൽ ബ്‌ളേഡ് വെച്ചായിരുന്നു ആക്രമം. തൃപ്രയാറിൽ നിന്നും ബസിൽ കയറിയതായിരുന്നു സാബു. തളിക്കുളം പത്താംകല്ലിൽ നിന്നും ബസിൽ കയറിയ ആളാണ് അക്രമം നടത്തിയത്. സ്ത്രീകളുടെ സീറ്റിലിരുന്ന ഇയാളോട് പിറകിലേക്ക് മാറിയിരിക്കണമെന്ന് ആവശ്യപ്പെട്ട കണ്ടക്ടറെ ഇയാൾ ഭീഷണിപ്പെടുത്തുകയും ആക്രമം നടത്തുകയും ചെയ്തു.