തൃശൂർ: വീട്ടിലൊരു കൊച്ചു വായനശാല തുടങ്ങുക എന്ന ലക്ഷ്യത്തോടെ വായനാശീലരായ കുട്ടികൾക്ക് 50 പുസ്തകം വീതം സൗജന്യമായി നൽകുന്ന പദ്ധതിയിലേക്ക് കുട്ടികളുടെ പേര് നിർദ്ദേശിക്കാം. മൂന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ജില്ലക്കാരായ കുട്ടികൾക്കാണ് പുസ്തകം നൽകുക. രക്ഷിതാക്കൾ, അദ്ധ്യാപകർ, വായനശാലാ പ്രവർത്തകർ, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് താഴെ കൊടുക്കുന്ന മൊബൈൽ നമ്പറിൽ മെസേജ് ചെയ്ത് പേര് രജിസ്റ്റർ ചെയ്യാം. പഠിക്കുന്ന ക്ലാസ്, സ്‌കൂൾ, താമസിക്കുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റി എന്നിവ ചേർക്കണം. നിലവിൽ 170 കുട്ടികൾ അംഗങ്ങളാണ്. ഒരു പഞ്ചായത്തിൽ മൂന്ന് കുട്ടികൾക്കാണ് പ്രവേശനം. ഫോൺ വഴിയുള്ള അഭിമുഖമുണ്ടാകുമെന്ന് കോർഡിനേറ്റർ ഡോ.കെ.ആർ.ബീന അറിയിച്ചു. സന്ദേശമയക്കാൻ : 999543 1033, 8289961033.