എരുമപ്പെട്ടി : ഫയർ ആൻഡ് സേഫ്റ്റി സംവിധാനമൊരുക്കി എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ .
പുതിയ നാലുനില കെട്ടിടത്തിനാണ് ആധുനിക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയത്. സുരക്ഷാ സംവിധാനമൊരുക്കാത്തതിനാൽ പുതിയ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ഇതിനാൽ 2020 ൽ ഉദ്ഘാടനം നിർവഹിച്ച 17 ക്ലാസ് മുറികളിൽ അധ്യായനം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. സ്‌കൂൾ പി.ടി.എ സമിതിയുടെ അപേക്ഷ പ്രകാരം ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദുർ പ്രശ്‌നത്തിൽ ഇടപെടുകയും ജില്ലാ പഞ്ചായത്ത് രണ്ടു ഘട്ടങ്ങളിലായി 18.5 ലക്ഷം രൂപ വകയിരുത്തി ഫയർ ആൻഡ് സേഫ്റ്റി സംവിധാനം ഏർപ്പെടുത്തുകയായിരുന്നു. സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയും അനുവദിച്ചതായി ജലീൽ ആദൂർ അറിയിച്ചു.