lpg

തൃശൂർ: ഉമ്മൻചാണ്ടി ചരമവാർഷിത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കോലഴി മണ്ഡലം കമ്മിറ്റി സൗജന്യ ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് നടത്തി. പ്രധാന ഗ്യാസ് ഏജൻസികളെ ഉൾപ്പെടുത്തി നടത്തിയ സൗജന്യ മസ്റ്ററിംഗിൽ 500ഓളം പേർ രജിസ്റ്റർ ചെയ്തു. സൗജന്യ മസ്റ്ററിംഗ് മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ.വൈസ് ചാൻസലർ പ്രൊഫ.കെ.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

കോലഴി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജീസോ ലോനപ്പൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എ.സാബു, സന്തോഷ് കോലഴി, ലിൻസൻ തിരൂർ, പി.ഗിരീഷ്, പി.ഹരി, കെ.എ.ഐസക്ക്, ഹരി നമ്പലാട്ട്, റോമി ജോൺസൺ, നെൽസൻ പോട്ടോർ, പി.എ.ലോനപ്പൻ, കൃഷ്ണൻകുട്ടി, ഇന്ദിര ശശികുമാർ, ബാലകൃഷ്ണൻ, കൊച്ചനിയൻ, ടി.വി.ശരത് എന്നിവർ നേതൃത്വം നൽകി.