തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ പൂച്ചിന്നിപ്പാടം മുതൽ ഊരകംവരെ റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചപ്പോൾ.
ചേർപ്പ് : കൊടുങ്ങല്ലൂർ- കൂർക്കഞ്ചേരി റോഡ് നവീകരണത്തിന്റെ ഭാഗമായി തൃശൂർ- കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പൂച്ചിന്നിപ്പാടം മുതൽ ഊരകം വരെ റോഡ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. നിർമ്മാണ നവീകരണ പ്രവർത്തനങ്ങളെത്തുടർന്ന് ഗതാഗത ക്രമീകരണവും എർപ്പെടുത്തി. കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഊരകം സെന്ററിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു ചേർപ്പിലെത്തി പെരുമ്പിള്ളിശ്ശേരി വഴി പോകണം. തൃശൂരിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിലുള്ള റോഡ് മാർഗം പോകേണ്ടതാണ്. ഒല്ലൂർ, ആനക്കല്ല് ഭാഗത്തു നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുവുള്ളക്കാവ് കിഴക്കേനട വഴി കൊടുങ്ങല്ലൂർ-തൃശൂർ റോഡിലേക്ക് കയറണം. ആദ്യഘട്ടമായി റോഡിന്റെ ഒരു ഭാഗമാണ് കോൺക്രീറ്റ് ചെയ്യുന്നത്