വടക്കാഞ്ചേരി: ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ആർഭാടത്തിൽ സർക്കാർ നടത്തിയ നവകേരള സദസ് ഇടതുമുന്നണിയെ തകർത്തെന്ന് എ.ഐ.വൈ.എഫ് വടക്കാഞ്ചേരി മണ്ഡലം ശില്പശാലയിൽ നേതാക്കളുടെ വിമർശനം.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് ഇതാണ് പ്രധാന കാരണം. സാമൂഹ്യക്ഷേമ പെൻഷൻ നൽകാത്തതും ഡി.വൈ.എഫ്.ഐ യുടെ രക്ഷാപ്രവർത്തനവും എസ്.എഫ്.ഐ യുടെ അക്രമ രാഷ്ട്രീയവും മുന്നണിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്നും വിമർശിച്ചു. അതിശക്തമായ തിരുത്തൽ ഉണ്ടായില്ലെങ്കിൽ തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് മണ്ഡലം സെക്രട്ടറി കെ.എ മഹേഷ് പറഞ്ഞു.ശിൽപ്പശാല സി.പി.ഐ ജില്ലാഎക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.പ്രദീപ് ഉദ്ഘാടനം ചെയ്തു.കെ. എ. മഹേഷ് അധ്യക്ഷനായി. ഇ. എം സതീശൻ,നിശാന്ത് മച്ചാട്, പി. കെ പ്രസാദ് എം.യു കബീർ സംസാരിച്ചു