മാള: പൊയ്യ എസ്.എൻ.ഡി.പി ശാഖയിൽ വാർഷിക പൊതുയോഗവും ശ്രീനാരായണ ഗുരു ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണവും നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മുരുകൻ കെ. പൊന്നത്ത് അദ്ധ്യക്ഷനായി. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സി.കെ. സമൽരാജ്, രസ്‌ന ബൈജു, പി.കെ. രാധാകൃഷ്ണൻ, ശാഖാ സെക്രട്ടറി കെ.ഡി. വിപിൻ, വൈസ് പ്രസിഡന്റ് ടി.എം. സന്ദീപ് എന്നിവർ പ്രസംഗിച്ചു. ആഘോഷക്കമ്മിറ്റി ഭാരവാഹികളായി വി.എസ്. ജിബീഷ് (ചെയർമാൻ), കെ.എം. ജിനൻ (വൈസ് ചെയർമാൻ), വി.എം. സജീവൻ, സതി സുബ്രഹ്മണ്യൻ, സ്മിത സുരേഷ്, പി.ടി. ശ്രീജിത്ത്, കെ.പി. ബിജോയ്, കെ.കെ. അരവിന്ദാക്ഷൻ, പി.കെ. സുഭാഷ് എന്നിവരെ തിരഞ്ഞെടുത്തു.