ചെന്ത്രാപ്പിന്നി : എടത്തിരുത്തി എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ശാഖയിലെ വിദ്യാർത്ഥികൾക്ക് അനുമോദനവും ഗുരുതരമായ കിഡ്‌നി രോഗം ബാധിച്ച വൈഷ്ണവിക്ക് ചികിത്സ ധനസഹായ ഫണ്ടും ശാഖയിലെ മുഴുവൻ വിദ്യാർഥികൾക്ക് നോട്ടുപുസ്തകം വിതരണവും നടത്തി. നാട്ടിക എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്തും സെക്രട്ടറി മോഹൻ കണ്ണംപുള്ളിയും ചേർന്ന് നിർവഹിച്ചു. 51 അംഗ ചതയ ദിനാഘോഷക്കമ്മിറ്റി രൂപീകരിക്കുകയും മൂന്ന് ലക്ഷത്തിൽ പരം സബ്‌സ്‌ക്രൈബേഴ്‌സുള്ള കൃഷ് ടോക്‌സ് യൂട്യൂബർ കുമാരി കൃഷ്‌ണേന്ദുവിനെ ആദരിക്കുകയും ചെയ്തു. ശാഖാ പ്രസിഡന്റ് അനിരുദ്ധൻ മാരാത്ത് അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ഷൈൻ കൊല്ലാറ, വനിതാസംഘം ഭാരവാഹികളായ സിന്ധു ജയറാം, ജിസി അനിൽ, ലയമിത്രൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രകാശൻ പള്ളിത്തറ, മോഹേഷ് കുമ്പളപറമ്പിൽ, അനിൽ വാലിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.