vishnu

ചാവക്കാട് : എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് കാഞ്ഞിരപ്പറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണുവാണ് (31) മരിച്ചത്. വിട്ടുമാറാത്ത പനിയെ തുടർന്ന് ഒരാഴ്ച മുമ്പ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കഴിഞ്ഞദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ വൃക്കയുടെ പ്രവർത്തനം നിലച്ച് ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം നടത്തി. അവിവാഹിതനാണ്. മാതാവ് : ജീജ. സഹോദരങ്ങൾ : പ്രജീഷ, പ്രേംജിത്.