house

ചാലക്കുടി: കുടിൽ രഹിത ചാലക്കുടി പദ്ധതിയുടെ ഭാഗമായി യുവഗ്രാമം ജോഭവൻ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന ആറാമത്തെ വീടിന്റെ കട്ടിള വയ്പ് നടത്തി. കോടശ്ശേരി പഞ്ചായത്തിലെ ചൂളക്കടവിൽ രാമൻകുട്ടിക്കാണ് വീട് നിർമ്മിക്കുന്നത്. യുവഗ്രാമം ചെയർമാൻ ഡെന്നിസ് കെ. ആന്റണി കട്ടിള വയ്പ് നിർവഹിച്ചു.
ഡയറക്ടർ പി.ബി.രാജു ചടങ്ങിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. മാധവൻ, മുൻ ടി.ഡി.ഒ. ഇ.ആർ.സന്തോഷ്‌കുമാർ, ജോർജ് കാരകുന്നേൽ, പോൾ അരിമ്പിളി തുടങ്ങിയവർ സംസാരിച്ചു. വന്യമൃഗങ്ങളുടെ ശല്യമുള്ള വനയോര മേഖലയിൽ ഭിത്തി ഇല്ലാതെ പ്ലാസ്റ്റിക് ഷീറ്റിനാൽ മറച്ച കുടിലിൽ വർഷങ്ങളായി താമസിക്കുന്ന കുടുംബത്തിനാണ് ജോഭവൻ വീട് നിർമിച്ച് നൽകുന്നത്.