stiju

തൃശൂർ: കാർഗിൽ യുദ്ധവിജയത്തിൽ മുഖ്യപങ്ക് വഹിച്ച ബ്രിഗേഡിയർ എൻ.എ. സുബ്രഹ്മണ്യനെ ആദരിച്ചു. 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ മേജർ പി.ജെ. സ്റ്റൈജു ചാവക്കാടുള്ള ഭവനത്തിലെത്തി ഉപഹാരം സമ്മാനിച്ചു. യുദ്ധങ്ങളിൽ പങ്കെടുത്തവരെയും അവരുടെ കുടുംബാംഗങ്ങളെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമായാണെന്ന്‌ മേജർ അഭിപ്രായപ്പെട്ടു. ലഫ്റ്റനന്റ് കെ. അബ്ദുൽ അസീസ് അദ്ധ്യക്ഷനായി. പൈതൃകം സൈനികസേവാ സമിതി കൺവീനർ കെ.കെ. വേലായുധൻ സർവീസിലായിരിക്കെ മരിച്ച ഗുരുവായൂർ സ്വദേശി ലഫ്റ്റനന്റ് കമാൻഡർ വിപിൻദേവിന്റെ പിതാവ് കെ.വി. വിജയകുമാർ, പൈതൃകം കോ- ഓ‌ർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് എന്നിവർ ആദരസമ്മേളനത്തിൽ പങ്കെടുത്തു. യുദ്ധസേവ മെഡൽജേതാവ് കൂടിയായ ബ്രിഗേഡിയർ എൻ.എ. സുബ്രഹ്മണ്യൻ മറുപടി പ്രസംഗം നടത്തി.