1

തൃശൂർ: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ സംസ്ഥാന സർഗോത്സവത്തിന്റെ ഭാഗമായി സെന്റ് തോമസ് കോളേജിൽ രണ്ട് ദിവസമായി നടന്നിരുന്ന ജില്ലാ കലോത്സവം സമാപിച്ചു. നന്മ സർഗ വനിത സംസ്ഥാന പ്രസിഡന്റ് രമാദേവി അദ്ധ്യക്ഷയായി. ജയരാജ് വാര്യർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കലാമണ്ഡലം ക്ഷേമവതി മുഖ്യാതിഥിയായി. കലാതിലകമായി കുന്നംകുളം മേഖലയിലെ ബിന്ദു വിജയനും കലാപ്രതിഭയായി നാട്ടിക മേഖലയിലെ കെ.കെ. ജിനേഷും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ നാട്ടിക മേഖലയും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഓഗസ്റ്റിൽ നടക്കുന്ന സംസ്ഥാന നന്മ സർഗോത്സവത്തിൽ ജില്ലയിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ പങ്കെടുക്കും.

ജില്ലാ സംസ്ഥാന സെക്രട്ടറി രവി കേച്ചേരി, സംസ്ഥാന ട്രഷറർ മനോമോഹനൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഐ.ഡി. രഞ്ജിത്ത് , ടി.വി. ബാലകൃഷ്ണൻ , കൃഷ്ണനുണ്ണി, സി.കെ. രവി, ഷീലാമണി, തോമസ് ആമ്പക്കാടൻ,സുബ്രൻ ഇടശ്ശേരി ഭരതൻ കണ്ടേക്കാട്ടിൽ എന്നിവർ സംസാരിച്ചു.