തൃശൂർ: കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടെ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി സോഷ്യൽ ജസ്റ്റിസ് അസംബ്ലികൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കിയ സ്ഥാപനങ്ങളുടെ കരട് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് വിലയിരുത്തുന്നതിനായി ജൂലായ് 19ന് ജില്ലാതല സോഷ്യൽ ജസ്റ്റിസ് അസംബ്ലി നടത്തുന്നു. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് അദ്ധ്യക്ഷനാകും.