കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി എടവിലങ്ങ് ശാഖയുടെ വിശേഷാൽ പൊതുയോഗം വിവിധ പരിപാടികളൊടെ നടന്നു. 170-ാമത് ഗുരുദേവ ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണം, വനിതാസംഘം യൂണിറ്റ് പുനഃസംഘടിപ്പിക്കൽ, ശ്രീനാരായണ എംപ്ലോയിസ് പെൻഷണേഴ്‌സ് ഫോറം രൂപീകരിക്കൽ എന്നിവ നടന്നു. കൊടുങ്ങല്ലൂർ യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ജി. വിശ്വനാഥൻ അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഡിൽഷൻ കൊട്ടേക്കാട്ട് മുഖ്യപ്രഭാഷണവും ശ്രീനാരായണ എംപ്ലോയീസ് പെൻഷനേഴ്‌സ് ഫോറം യൂണിറ്റ് രൂപീകരണവും നിർവഹിച്ചു. വനിതാസംഘം യൂണിറ്റ് പുനഃസംഘടിപ്പിക്കൽ യൂണിയൻ വനിതാസംഘം വൈസ് ചെയർമാൻ ഷീജ അജിതൻ നിർവഹിച്ചു. 170-ാമത് ജയന്തി ആഘോഷക്കമ്മിറ്റി ചെയർമാനായി ആർ.വി. അനിൽകുമാർ മാസ്റ്റർ (ചെയർമാൻ), എ.എ. അജയഘോഷ് (വൈസ് ചെയർമാൻ), വിജയശിവരാമൻ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. വനിതാസംഘം യൂണിറ്റ് ഭാരവാഹികളായി ജിനി സുജിത്ത് (പ്രസിഡന്റ്), ശാന്ത തെക്കൂട്ട് (വൈസ് പ്രസിഡന്റ്), സിനി ജോഷി (സെക്രട്ടറി) എന്നിവരെയും ശ്രീനാരായണ എംപ്ലോയീസ് പെൻഷനേഴ്‌സ് ഫോറം അഡ്‌ഹോക്ക് കമ്മറ്റി ചെയർമാനായി ആർ.വി. അനിൽകുമാർ മാസ്റ്ററെയും കൺവീനറായി എ.കെ. രാജേന്ദ്രനെയും തെരഞ്ഞെടുത്തു.