കൊടുങ്ങല്ലൂർ: നട്ടെല്ല് വളയ്ക്കാതെ സത്യം നിവർന്ന് നിന്ന് പ്രതികരിക്കുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ശൃംഗപുരം വെസ്റ്റ് ശാഖാ വാർഷിക പൊതുയോഗം ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം എം.കെ. തിലകൻ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.കെ. ശംഭു അദ്ധ്യക്ഷനായി. ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, യോഗം യൂണിയൻ വാർഷിക പൊതുയോഗ പ്രതിനിധികൾ എന്നിവരുടെ തിരഞ്ഞെടുപ്പ് യൂണിയൻ അഡ്മിനിസ്‌ടേറ്റീവ് കമ്മിറ്റി അംഗം ഡിൽഷൻ കൊട്ടേക്കാട്ട് നിർവഹിച്ചു. ശാഖാ സെക്രട്ടറി രാജു ഈശ്വരമംഗലത്ത്, യൂണിയൻ മുൻ സെക്രട്ടറി കെ.സി. രാധാകൃഷ്ണൻ, ശാഖാ പ്രസിഡന്റ് രാജീവ് ചെമ്മുണ്ടപറമ്പിൽ, ദൈവദശകം നൂറ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ ഗിരിഷ് ഉണ്ണിക്കൃഷ്ണൻ, നഗരസഭ കൗൺസിലർ ലത ഉണ്ണിക്കൃഷ്ണൻ, അഡ്വ. ശ്രീലത, കെ.പി. സദാനന്ദൻ, ഒ.പി. മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയവർക്കുള്ള വിദ്യഭ്യാസ അവാർഡ് ദാനം, പുസ്തക വിതരണം എന്നീ ചടങ്ങുകളും നടന്നു. കെ.പി. സദാനന്ദൻ ചെയർമാനായും സ്‌നേഹലത ബനേഷ് വൈസ് ചെയർമാനായും 101 അംഗ ഗുരുദേവ ജയന്തി ആഘാഷ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.