കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യൂണിയൻ പുല്ലൂറ്റ് സൗത്ത് ശാഖ ഗുരുചരണം കുടുംബ യൂണിറ്റിന്റെ ഒന്നാം വാർഷികം യോഗം കൗൺസിലറും കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡന്റുമായ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മുരളീധരൻ അദ്ധ്യക്ഷനായി. യോഗം കൗൺസിലർ ബേബി റാം, യൂണിയൻ വനിതാസംഘം സെക്രട്ടറി ഗീത സത്യൻ, കമ്മിറ്റി അംഗം മഞ്ജു ഉണ്ണിക്കൃഷ്ണൻ, രൂപ സുലഭൻ, ശാഖാ വനിതാസംഘം പ്രസിഡന്റ് വത്സല പ്രകാശൻ, ശാഖ വൈസ് പ്രസിഡന്റ് സി.എസ്. പ്രസാദ്, കമ്മിറ്റിയംഗം കണ്ണൻ, ഗുരുചരണം കുടുബ യൂണിറ്റ് പ്രസിഡന്റ് സുരേഷ് ചെമ്മാലത്ത്, സെക്രട്ടറി ദേവജ പ്രകാശൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും ഉണ്ടായിരുന്നു.