തൃശൂർ: അമല മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിൽ അഡ്മിറ്റായ പൊന്നാനിയിലെ മത്സ്യത്തൊഴിലാളിയുടെ കിഡ്‌നിയിൽ കാണപ്പെട്ട 5 കിലോയോളം തൂക്കമുള്ള ഭീമൻ മുഴ നീക്കി. കുടലിന്റെ തടസവും വയറുവേദയുമായാണ് 65 വയസുള്ള രോഗി ആശുപത്രിയിലെത്തിയത്. നാട്ടിലുള്ള ആശുപത്രികളിലും കാണിച്ചിരുന്നു. രോഗശമനമില്ലാത്തതിനാലാണ് അമലയിലേക്ക് റഫർ ചെയ്തത്. സി.ടി സ്‌കാനിൽ വയറിന്റെ അടിഭാഗത്ത് മുഴ കണ്ടെത്തി. യൂറോളജിസ്റ്റ് ഡോ. ബിനു, സർജൻ ഡോ. റിസ്വാൻ, അനസ്തറ്റിസ്റ്റ് ഡോ. ജൂലി, മറ്റ് ടീം അംഗങ്ങളായ ഡോ. അനുഷ, ഡോ. ആൻ, ഡോ. സൗമ്യ, ഡോ. അനീറ്റ, നഴ്‌സുമാരായ സോജി, നീതു എന്നിവരുടെ ടീമാണ് ഓപറേഷൻ നടത്തിയത്. രണ്ടുമാസം മുൻപ് പക്ഷപാതം പിടിപെട്ടതിനാൽ ഓപറേഷൻ വളരെ വിഷമം പിടിച്ചതായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗി പൂർണസുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി.