1

ചാലക്കുടി : പെരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ രണ്ട് അടി ഘനം വീതം തുറന്നു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്ററാണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.

അസുരൻകുണ്ട് ഡാം; ജാഗ്രതാ മുന്നറിയിപ്പ്

ശക്തമായ മഴയെ തുടർന്ന് മൈനർ ഇറിഗേഷൻ ചേലക്കര സെക്ഷന്റെ അധീനതയിലുള്ള അസുരൻകുണ്ട് ഡാം റിസർവോയറിന്റെ ജലനിരപ്പ് 8.50 മീറ്ററിനോട് അടുത്തെത്തിയതിനാൽ ഷട്ടറുകൾ തുറക്കാനുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 8.80 മീറ്ററാകുമ്പോൾ ഡാം തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മൈനർ ഇറിഗേഷൻ അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.